വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ഗുണ സിംഗ് |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | ജോളി അബ്രഹാം ,എൻ ലതിക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:20.
വാർമഴവിൽ പൊൻ പൂ വിടരും നിൻ മുഖത്തിൻ വർണ്ണങ്ങൾ ഞാനെടുക്കും താരുണ്യ ചുഴി പൂക്കും നിന്നോമൽ പൂമെയ്യിൽ നാണത്തിൻ മുകുളങ്ങൾ തേടുന്നു ഞാനെന്നും വാർമഴവിൽ...... ലാലാലാലാലാ മഞ്ഞുമ്മ വെച്ചീടും മന്ദാരപ്പൂവുകളാൽ മന്മഥ ദേവൻ മലർശരമെയ്യും ആത്മാവിലാഴത്തിൽ ആ ബാണമേൽക്കുമ്പോൾ ആവേശം പൂണ്ടു നീ ആളിപ്പടർന്നീടും ലാലാലാലാലാ മാറു മറയ്ക്കാത്ത പൂക്കൈതപ്പെണ്ണുങ്ങൾ തീരത്തു നിൽക്കും ആറ്റിലെ ഓളം തൂവെണ്ണ തൊട്ടീടും നിൻ നാഗമേനി വാർപ്പുണരുമ്പോൾ ഞാൻ ഓളമായ് മാറും |