ശാലീന സൗന്ദര്യമേ (ആരാന്റെ മുല്ല കൊച്ചുമുല്ല )
This page was generated on May 4, 2024, 12:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനമധു ആലപ്പുഴ
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2023 18:50:05.


ഓ ...ഓ ...ഓ ...
തെയ്യാരെ..തെയ്യാരെ..തെയ്യാരെ
ധിം ധിമി ധിമി ധിം ധിമി ധിമി തെയ്യാരെ ..
ധിംധിമി ധിംധിമി ധിംധിമി ധിംധിമി തെയ്യാരെ..

ശാലീനസൗ‍ന്ദര്യമേ
കരളില്‍പ്പതിഞ്ഞു കിടക്കുമേ മായാതെ
കറയറ്റ ചാരുതയെന്നുമെന്നും ആ
ശാലീനസൗന്ദര്യമേ.....

കറുകവരമ്പിട്ട വയലിന്റെ നടുവിലു
കുളിരുമുളച്ച മാടങ്ങളുണ്ട്
പുഴനീന്തിപ്പൂങ്കുന്നു ചുറ്റുന്ന കാറ്റിന്റെ
കരതാരില്‍ കസ്തൂരിഗന്ധമുണ്ട്
കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ
കറയറ്റ ചാരുതയെന്നുമെന്നും ആ
ശാലീന സൗന്ദര്യമേ.....

പുലരിതന്‍ വെണ്മകള്‍ കൈനീട്ടി വാങ്ങിയ
പരിശുദ്ധിതൂകുന്ന പള്ളിതന്നില്‍
പഴമതന്‍ ശുദ്ധിയും ശക്തിയും പേറുമാ
പരദേവ്വത തന്റെ കാവിനുള്ളില്‍
തൊഴുതുനിന്നീടും പ്രശാന്തമുഖങ്ങള്‍ തന്‍
തുടിയിടും തൂമയെഴും മനസ്സും
കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ
കറയറ്റ ചാരുതയെന്നുമെന്നും ആ
ശാലീന സൗന്ദര്യമേ.....

മഴയത്തു മടവീണു നീരൊഴുകീടുമ്പോള്‍
വരമ്പത്തിരുന്നു മതി മറന്നു
ഉളിപോലെ പായുന്ന കുറുവാപ്പരലിനെ
തുണികൊണ്ടു കോരും കിടാങ്ങളേയും
കരളില്‍പ്പതിഞ്ഞു കിടക്കുമോ മായാതെ
കുളിര്‍ കോരും ആ ഹൃദ്യ രംഗമെന്നും
കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ
കറയറ്റ ചാരുതയെന്നുമെന്നും ആ
ശാലീന സൗന്ദര്യമേ.....

ഓ ...ഓ ...ഓ ...
തെയ്യാരെ..തെയ്യാരെ..തെയ്യാരെ
ധിം ധിമി ധിമി ധിം ധിമി ധിമി തെയ്യാരെ ..
ധിംധിമി ധിംധിമി ധിംധിമി ധിംധിമി തെയ്യാരെ..
ഓ ..ഓ ...ഓ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts