വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | ബാലു കിരിയത്ത് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രാജ്കുമാർ ,സുഹാസിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:30.
എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില് ഉണ്ടൊരു പുന്നാര പൊന്നുംകുടം ഉണ്ടൊരു പുന്നാര പൊന്നുംകുടം.. സ്വപ്നത്തിലെന്നും ഞാന്‍ ഓമനിച്ചോമനിച്ചുമ്മ വയ്ക്കാറുള്ള തങ്കക്കുടം... സ്വപ്നത്തിലെന്നും ഞാന്‍ ഓമനിച്ചോമനിച്ചുമ്മ വയ്ക്കാറുള്ള തങ്കക്കുടം... (എന്റെ മനസ്സിന്റെ... ) ആശിച്ചു ഞാന്‍ തീര്‍ത്ത ആലിലപ്പൊന്താലി ചാരുലതേ നിന്നെ അണിയിച്ച വേളയില്‍.. (ആശിച്ചു.. ) ആരോരുമറിയാതെന്നിലുണര്ന്നു അച്ഛനാകാനുള്ള മോഹം നിന്നെ അമ്മയായ് കാണാനും മോഹം... എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില് ഉണ്ടൊരു പുന്നാര പൊന്നുംകുടം ഉണ്ടൊരു പുന്നാര പൊന്നുംകുടം.. കൈയ്യെത്താ ദൂരത്തു കാണാതിരുന്നാല്‍ ഇഷ്ടങ്ങളെങ്ങിനെ പങ്കു വയ്ക്കും... (കൈയ്യെത്താ.. ) ജന്മസാഫല്യമായ് മോഹിക്കും പൈതലിനെന്നു നമ്മള് ഇങ്ക് നല്‍കും.. മാമൂട്ടിയെന്നിനി താരാട്ട് പാടും... എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില് ഉണ്ടൊരു പുന്നാര പൊന്നുംകുടം ഉണ്ടൊരു പുന്നാര പൊന്നുംകുടം.. ആരീരോ... ആരാരോ... ആരീരോ... ആരാരോ... |