കരിമിഴിക്കുരുവികൾ (പറന്ന് പറന്ന് പറന്ന്)
This page was generated on April 30, 2024, 11:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റഹ് മാന്‍ ,രോഹിണി ,നെടുമുടി വേണു ,സുകുമാരി ,
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2019 17:53:03.
കരിമിഴി കുരുവികള്‍ കവിത മൂളിയോ
കരളിലെ കുയിലുകള്‍ കവിത പാടിയോ (കരിമിഴി)
കദളിക്കൂമ്പിലെ തേന്‍കണം പോലെ നിന്‍
അരുമയാം മൊഴികളില്‍ സ്നേഹാമൃതം (കരിമിഴി)

ഏതു കാട്ടിലോ ഒരു പൂവ് വിരിഞ്ഞു
ഏതു കാട്ടിലെ പൂമണം വന്നുവോ
ഏത് നെഞ്ചിലോ കിളി പാടിയുണര്‍ന്നു
പൊന്നൊലീവുകൾ പൂവിടും കാവിലെ
മലര്‍ നിഴലിതാ കുളിര്‍ നിഴലിതാ
ഇതുവഴി നിന്റെ പാട്ടുമായ് പോരൂ നീ (കരിമിഴി)

ഏതു തോപ്പിലോ കുളിര്‍ മുന്തിരി പൂത്തു
ഏതേതു കൈകളോ പനിനീര് കുടഞ്ഞു
ഏതു കന്യതന്‍ മനമാടി ഉലഞ്ഞു
ഏതു നീൾമിഴി പൂവിതള്‍ത്തുമ്പിലെ
നറു മധുവിതാ ഉതിര്‍മണികളാല്‍
കുളിരിതള്‍ത്തുമ്പില്‍ മൂളും ഈ പൂക്കളില്‍ (കരിമിഴി)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts