വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് ,എൻ ലതിക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശങ്കര്‍ ,Thanooja |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:32.
വെള്ളാമ്പല്‍ പൂക്കുന്ന രാവില്‍ വെള്ളിച്ചിറകുള്ള മോഹമായി ഓ...വെള്ളിലക്കാട്ടില് തുള്ളിക്കളിക്കും ഒരു പുള്ളിമാനായി വാ ഒരു പുള്ളിമാനായി വാ (വെള്ളാമ്പല്‍) പനിനീരില്‍ കുളിച്ചു പവിഴങ്ങളണിഞ്ഞു പതിവായി നീ എന്റെ ദാഹമായി കുടമുല്ല പ്പൂവിന്റെ മാലയുമായ് (2) കുറുനിരകള്‍ ഇളകിയാടി വരുമോ എന്‍ പ്രിയ ദേവതേ (വെള്ളാമ്പല്‍) മധുമാസം കൊരുത്ത നിറമാല തരുവാന്‍ അഴകിന്റെ ആത്മാവില്‍ പൂത്തു വന്ന അഴകേറും സ്വപ്നങ്ങള്‍ കോര്‍ത്തിടുവാന്‍ (2) കള മൊഴിയായി കുളിരലയായി വരുമോ എന്‍ പ്രിയ ദേവതേ (വെള്ളാമ്പല്‍) |