ചിരിതൂകും തുമ്പി (അടുത്തടുത്ത്‌ )
This page was generated on May 8, 2021, 4:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ് ,കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:33.


ചിരിതൂകും തുമ്പീ മുന്നില്‍ ആടി വാ
മനമാകെ നിന്‍ സ്വരം
മിഴിയാകെ നിന്‍ മുഖം
ഒരു കനവിന്‍ മധുനിറയും കണിമലരായ് വാ (2)

തെയ്തെയ് തെയ്തെയ് തകതോം
തിത്തെയ് തകതെയ് തോം

സ്വര്‍ണ്ണ നൂപുരങ്ങള്‍ ചാര്‍ത്തി എന്നില്‍
രാഗ ദേവിയായ് നൃത്തം ചെയ്യാന്‍ (2)
വന്നിടുമോ നീ
എന്റെ ഓമലേ സ്വപ്നവുമായി
കാത്തുനില്‍പ്പൂ ഞാന്‍
ഇരു ഉടലുകള്‍ ഒരു ഹൃദയവുമായ്‌ വാ

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ (2)
ചിരിതൂകും തുമ്പീ മുന്നില്‍ ആടി വാ

സപ്ത സാഗരങ്ങള്‍ പാടും ഗാനം
തമ്മിലേക ഭാവ താളം നല്‍കും (2)
നൊമ്പരങ്ങളില്‍ തേന്‍ പുരട്ടുവാന്‍
ചുംബനങ്ങളാല്‍ എന്നെ മൂടുവാന്‍
ഒരു തളിരിലെ കുളിരമൃതുമായ് നീ വാ

സ്നേഹത്തിന്‍ ഗീതം വാഴ്ത്തപ്പെടണം
എന്നെന്നും എവിടെയും (2)

ചിരിതൂകും തുമ്പി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts