അന്തരംഗപ്പൂങ്കാവനമേ (കല്‍ക്കി )
This page was generated on May 24, 2024, 7:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനമലയാറ്റൂര്‍ രാമകൃഷ്ണന്‍ ,കണിയാപുരം രാമചന്ദ്രന്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:35.
അന്ത:രംഗപ്പൂങ്കാവനമേ
സുന്ദരാംഗിയാമുപവനമേ
മലര്‍ശരന്‍ അവന്‍ പദം പദം വന്നി-
ട്ടായിരം പൂക്കളെ വിടര്‍ത്തുന്നു

അഞ്ചമ്പന്‍ ഇവളുടെ വിരിമാറില്‍
അമ്പെയ്തുമുറിയ്ക്കാനോ?
ചെമ്പകം ചേമന്തി മാധവമല്ലിക
മന്ദാരങ്ങള്‍ മിഴിതുറന്നൂ
ആ.........

മദനന്റെ സുമശരമൊടിയുമ്പോള്‍
ലാസ്യത്തില്‍ മയങ്ങാനോ
വെണ്മണല്‍ ശയ്യയില്‍ ശീതളചന്ദ്രിക
കിരണാവലികള്‍ പായ്‌വിരിച്ചു
ആ...........malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts