ചിത്രശലഭമേ (കല്‍ക്കി )
This page was generated on April 27, 2024, 9:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനമലയാറ്റൂര്‍ രാമകൃഷ്ണന്‍ ,കണിയാപുരം രാമചന്ദ്രന്‍
ഗായകര്‍കാര്‍ത്തികേയന്‍
രാഗംയമുനാ കല്യാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:35.

ചിത്രശലഭമേ നീയെന്റെ വിരലിന്റെ
നൃത്തത്തിൽ പറക്കുകയില്ലയോ
പുഷ്പജാലമേ നീയെന്റെ നിറത്തിന്റെ
സ്വപ്നത്തിൽ ഒതുങ്ങുകയില്ലയോ
(ചിത്രശലഭമേ...)

വർണ്ണങ്ങൾ മയിൽപ്പീലി വർണ്ണങ്ങളാലേ
മണ്ണിനെ വിണ്ണാക്കാൻ മോഹം എനിക്ക്
മണ്ണിനെ വിണ്ണാക്കാൻ മൊഹം
പൗർണ്ണമാസി തൻ കുളിരൊതുക്കുകളെ
ഭൂമിയിൽ കൊണ്ടു വരാൻ ദാഹം എനിക്കീ
ഭൂമിയിൽ കൊണ്ടു വരാൻ ദാഹം എനിക്ക് ദാഹം
(ചിത്രശലഭമേ...)

സിന്ദൂരനീലം ചാലിച്ച പൂഞ്ചായൽ ചെപ്പിനെ
സന്ധ്യയായ് തീർക്കുവാൻ മോഹം എനിക്ക്
സന്ധ്യയായ് തീർക്കുവാൻ മോഹം
സുന്ദരാംഗി തൻ അധരപുടത്തിനെ
അമ്പിളിക്കലയാക്കാൻ ദാഹം എനിക്ക്
അമ്പിളിക്കലയാക്കാൻ ദാഹം എനിക്ക് ദാഹം
(ചിത്രശലഭമേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts