ചോരയും തീയും (മരിക്കുന്നില്ല ഞാന്‍ )
This page was generated on March 28, 2024, 11:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംരവീന്ദ്രൻ
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,കോറസ്‌
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:42.
ചോരയും തീയും പിണഞ്ഞ സത്യത്തിന്റെ
വീഥിയില്‍ നിങ്ങള്‍ നെഞ്ചേറ്റും കിനാക്കളില്‍
ഇല്ല! മരിച്ചില്ല ഞാന്‍, കൊടിയേറ്റുവാന്‍
ഇന്ത്യ വളര്‍ത്തുന്ന സുപ്രഭാതങ്ങളേ...

(ചോരയും)

എങ്ങും ഒരെടാവുകള്‍ പുളയുമ്പോഴും
എന്നെ വിലങ്ങില്‍ വലിച്ചിഴയ്‌ക്കുമ്പോഴും
മുള്‍മുടി ചൂടി ഞാന്‍ ദാഹമാര്‍ന്നപ്പൊഴും
എങ്ങായിരുന്നന്ധന്യായാസനങ്ങളേ...

(ചോരയും)

ഭാവിചരിത്രവും, ആ ചരിത്രത്തിനെ
പ്രാണന്റെ കാറ്റാല്‍ ഉഴിയും മനുഷ്യനും
ഉള്ള കാലം വരെ മരിക്കില്ല ഞാന്‍
ചെങ്കൊടി സത്യമേ രുധിരസത്യം...

(ചോരയും)

എങ്ങു കൊടുംകാറ്റുകള്‍ വന്‍സമുദ്രങ്ങള്‍
എങ്ങു കുലപര്‍വ്വതങ്ങള്‍ പ്രവാചകന്മാര്‍
ഏറെയുറക്കെ വിളിച്ചറിയിക്കുവിന്‍‍
ഭൂമിയ്‌ക്കുമേലേ ചുവപ്പുതാരം...

(ചോരയും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts