വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | കണ്ണൂര്‍ രാജന്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രതീഷ് ,ശാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 17 2012 10:39:14.
ഹൃദയസ്വരം ഞാന്‍ കേള്‍ക്കുന്നു ഹൃദയസ്വരം ഞാന്‍ കേള്‍ക്കുന്നു...നിന്റെ പ്രണയസ്വരം ഞാന്‍ കേള്‍ക്കുന്നു പ്രിയമുള്ളവളേ നിന്റെ മാറില്‍ ഞാനെന്‍ ചെവികള്‍ ചേര്‍ക്കുമ്പോള്‍... ഹൃദയസ്വരം ഞാന്‍ കേള്‍ക്കുന്നു..നിന്റെ പ്രണയസ്വരം ഞാന്‍ കേള്‍ക്കുന്നു... ആ സ്വരങ്ങളില്‍ അമൃതസ്വരങ്ങളില്‍ മധുരിത മന്ത്രമുണര്‍ന്നു...(ആ സ്വരങ്ങളില്‍...) പിരിയാതിതുപോൽ നമ്മള്‍ പുലരും ഇനിമേല്‍ തമ്മില്‍..(പിരിയാതിതു..) പുതിയ കനവിന്‍ പുളകവനിയിലിതളിടും ഏകമാം മോഹമേ.... (ഹൃദയസ്വരം....) ഈ കരങ്ങളില്‍ ഈ നിമിഷങ്ങളില്‍ സുകൃതസുഖം ഞാനറിയുന്നു..(ഈ കരങ്ങളില്‍..) നിഴലായിതുപോല്‍ തന്നെ തുടരും ദിനവും നിന്നെ..(നിഴലായിതു..) കരളില്‍ കനകക്കണികള്‍ വിതറിയഴകിടും കല്പനാ പൂര്‍ണ്ണിമേ... (ഹൃദയസ്വരം....) |