വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,കൃഷ്ണചന്ദ്രന്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,രതീഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 14 2012 12:49:19.
കാണുന്നോ നിങ്ങളീ കാലത്തിന്‍ വൈഭവം തിരിയുന്ന ഭൂമിയില്‍ തുടരുന്ന നാടകം... (കാണുന്നോ നിങ്ങളീ...) അടരാടാന്‍ കൈയുകള്‍ അവയാല്‍ പൊന്‍കുന്നുകള്‍ നേടേണം ഒന്നായ് മാറി നാം നിഴലുകള്‍ പണിയും നിലകളിലാടും പാവകളല്ലോ നമ്മള്‍ കണ്ണുചിമ്മും നേരം കൊണ്ടു് ഏതും മാറ്റുന്നൊരാൾ... (കാണുന്നോ നിങ്ങളീ...) പാടുക മനമേ... ആടുക മനമേ.... ആനന്ദമേളങ്ങളില്‍ നാണിക്കാനെന്തിനി... പേടിക്കാനെന്തിനി .. കാണാത്ത പൂരം കാണുവാന്‍... (കാണുന്നോ നിങ്ങളീ...) ബന്ധങ്ങളാകും കണ്ണികളാലെ ബന്ധിതരാകുന്നു നാം പാദങ്ങള്‍ പോകും പാതയിലോരോ മോഹവും വില്‍ക്കുന്നു നാം... സ്വന്തമെല്ലാം അന്യമാക്കി യാത്രയാകുന്നു നാം.... (കാണുന്നോ നിങ്ങളീ...) |