സം‌പൂതമീ (രമണന്‍ )
This page was generated on March 28, 2024, 9:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംകെ രാഘവന്‍
ഗാനരചനചങ്ങമ്പുഴ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല ,കമലാദേവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:42.
�സംപൂതമീ പ്രേമ സിദ്ധിക്കായ്‌ പച്ചില -
ക്കുമ്പിളും കോട്ടി ഞാൻ പിച്ച തെണ്ടാം
വേണെങ്കിലാരാഗവേദിയിൽ വെച്ചു മൽ
പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം (സംപൂത..)

ഏവനും കണ്ടാൽ കൊതിതോന്നുമാറൊരു
പൂവമ്പനാണാക്കൊച്ചാട്ടിടയൻ
പുല്ലാണെനിക്കാപ്പണമവൻ തൻ കൊച്ചു
പുല്ലാങ്കുഴലുമായ്‌ നോക്കിടുമ്പോൾ (സംപൂത)

മാമക ജീവിത മാകന്ദത്തോപ്പിലാ
മന്മഥകോമളനല്ലാതാരും
തേൻ പെയ്യും ഗാനം പൊഴിച്ചണയില്ലൊരു
ദാമ്പത്യമാല്യവും കയ്യിലേന്തി (സംപൂത..)

വേണെങ്കിലാ രാഗവേദിയിൽ വെച്ചു മൽ
പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം (സമ്പൂത..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts