ശാന്തി മന്ത്രം (ആര്യന്‍ )
This page was generated on May 29, 2020, 6:05 am PDT
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംരഘുകുമാർ
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ ,കൈതപ്രം
രാഗംരാഗമാലിക
അഭിനേതാക്കള്‍കൈതപ്രം ,ഇന്നസന്റ് ,Thikkurissy Sukumaran Nair ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 07:09:51.
ഓം... ഓം...
ശാന്തിമന്ത്രം തെളിയും ഉപനയനംപോലെ
എന്തിനെന്നെ ഗായത്രിയായ് വന്നുണര്‍ത്തി
ജീവസോപാനം തൊട്ടുണര്‍ത്തി - പ്രഭാതമേ

പരദൈവം മരുവുന്ന കാവില്‍
നിറദീപമിടറുന്ന നേരം
കാലങ്ങള്‍തന്‍ ഹോമകുണ്ഡങ്ങളില്‍
നിമിഷം ചമതയായെരിയുന്ന നേരം
എന്തിനെന്നെ ഗായത്രിയായ് വന്നുണര്‍ത്തി
ജീവസോപാനം തൊട്ടുണര്‍ത്തി...

(ശാന്തിമന്ത്രം)

നവധാന്യ നിറനാഴിയേന്തും
ദൂരവിദൂരതയിങ്കല്‍
ശാപങ്ങളില്‍ കര്‍മ്മബന്ധങ്ങളില്‍
മോഹം പടുതിരിയെരിയുന്ന നാളില്‍
എന്തിനെന്നെ ഗായത്രിയായ് വന്നുണര്‍ത്തി
ജീവസോപാനം തൊട്ടുണര്‍ത്തി - പ്രദോഷമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts