പുഷ്പശയ്യയില്‍ (ക്രൈം ബ്രാഞ്ച് (കളി കാര്യമായി))
This page was generated on April 20, 2024, 3:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍എം ജി ശ്രീകുമാർ ,ആര്‍ ഉഷ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ക്യാപ്റ്റന്‍ രാജു ,Ragini (Jayaragini)
ഗാനത്തിന്റെ വരികള്‍
Last Modified: July 08 2014 03:30:46.

പുഷ്പശയ്യയിൽ വീണു മയങ്ങിയ
സ്വപ്നങ്ങളെല്ലാം ഉണർന്നു...(2)
ചന്ദനത്തോണിയിൽ മന്ദസ്മിതവുമായ്
എന്നന്തരാത്മാവിൽ വന്നു....പൂങ്കാറ്റേ....
അരിമുല്ലപ്പൂവിന്റെ പരിമളം വാരി നീ
കളിയോടം തുഴയുവാൻ ഇതുവഴി വാ...
ഒരു കുളിരുമ്മ താ....
പുഷ്പശയ്യയിൽ വീണു മയങ്ങിയ
സ്വപ്നങ്ങളെല്ലാം ഉണർന്നു....

ധിനന ധീംധനന...ധിനന ധീം ധനന
ധിനന ധീം ധനന...ആ ആ ആ...

കഥ പറയും കായലിനെ ഇക്കിളി കൂട്ടണ്ടേ
കഥ പറയും കായലിനെ ഇക്കിളി കൂട്ടണ്ടേ...
കൊതിയൂറും കരളുകളിൽ പുളകം ചാർത്തണ്ടേ..
ഒരു സ്വരമായ് ഓടി വാ...ഒരു ലയമായ് ആടി വാ..
ഒരു സ്വരമായ് ഓടി വാ...ഒരു ലയമായ് ആടി വാ....
ആ...ആ...ആ....ആ...
പുഷ്പശയ്യയിൽ വീണു മയങ്ങിയ
സ്വപ്നങ്ങളെല്ലാം ഉണർന്നു....

മാനോടും കാടുകളിൽ ചൂളമടിക്കണ്ടേ..
മാനോടും കാടുകളിൽ ചൂളമടിക്കണ്ടേ....
മയിലാടും മേടുകളിൽ വിരുന്നു പോകണ്ടേ
ഒരു മഞ്ചലിലേറി വാ...ഒരു പുഞ്ചിരി തൂകി വാ..
ഒരു മഞ്ചലിലേറി വാ...ഒരു പുഞ്ചിരി തൂകി വാ.....
ആ...ആ...ആ....ആ...
(പുഷ്പശയ്യയിൽ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts