പുലരി മഞ്ഞിൻ (വേഷങ്ങള്‍ )
This page was generated on April 28, 2024, 12:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:58.

ആ.ആ.ആ
പുലരിമഞ്ഞിൻ ആട ചാർത്തി
തുടുതുടുക്കും ലജ്ജയോടേ
വനപൂങ്കാവേ ഒരേ താളത്തിൽ കടന്നുവോ നമ്മൾ
(പുലരിമഞ്ഞിൻ...)

മേനിയാകേ പുഷ്പമായീ മനസ്സിലിളകും സ്വപ്നമായീ (2)
പുളകങ്ങൾ പോൽ ഉടലിൽ പൊതിയും പോൽ
കുളിരിൽ മലരുന്നു ചെം ചൊടികൾ നിറയുന്നു തേൻ കനികൾ
നീ അനുപലാളനമേൽക്കാൻ
മധുര ചിന്തയിൽ മയങ്ങി നിൽക്കുമ്പോൾ
ഒരുങ്ങി നിൽക്കുമ്പോൾ
ശിലകൾ കുങ്കുമംനിനക്കു നൽകാനായി
ദമനനാരോ വരുവതെന്നോ
(പുലരിമഞ്ഞിൻ...)

ചോലയോരം ചോപ്പണിഞ്ഞു തരുണി ലതകൾ വേർപ്പണിഞ്ഞു (2)
മുരകൾ ദിക്കും മലയിൽ പുടവ ഞൊറിയും പുഴയിൽ
കളവും കോട്ടും ചെറുവിൽ കറുക വിളയും വഴിയിൽ
ഞാൻ ഋതുവിൻ ഓർമ്മയിൽ മുങ്ങീ
ഉദയഭംഗിയിൽ തുടിച്ചുണരുമ്പോൾ
കൊതിച്ചു നിൽക്കുമ്പോൾ
ഇലകൾ കുങ്കുമം എനിക്കു നൽകാനായ്
കമനനാരോ വരുവതെന്നോ
(പുലരിമഞ്ഞിൻ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts