വിരുന്നു വരും (കുട്ടിക്കുപ്പായം )
This page was generated on April 24, 2024, 3:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഉത്തമന്‍ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:59.


വിരുന്നു വരും വിരുന്നു വരും പത്താം മാസത്തില്‍
പത്താം മാസത്തില്‍
അത് വിരുന്നുകാരനോ അതോ വിരുന്നുകാരിയോ (വിരുന്നു വരും )
പറന്നു വരും വിണ്ണില്‍ നിന്നൊരു പൈങ്കിളി പോലെ
പറന്നു വരും വിണ്ണില്‍ നിന്നൊരു പൈങ്കിളി പോലെ
പൈങ്കിളി പോലെ (വിരുന്നു വരും )


കരഞ്ഞുകൊണ്ട്‌ കണ്ണ് തുറക്കും കണ്മണിയെ കാണുമ്പോള്‍
കരളിന്നുള്ളില്‍ കാതിനുള്ളില്‍ തേന്മഴ പൊഴിയും
(വിരുന്നു വരും )


പറന്നു വരും പൈങ്കിളി തന്‍ പവിഴച്ചുണ്ടില്‍ നല്‍കുവാന്‍
പഞ്ചാര യുമ്മകള്‍ ഞാന്‍ ചേര്‍ത്ത് വച്ചീടും - അവനെ
പാടാത്ത പാട്ട് പാടി ഞാന്‍ ഉറക്കീടും
പൊന്‍ കിനാവിന്‍ പൊന്നു കൊണ്ടൊരു തോട്ടില് കെട്ടേണം - ചുറ്റും
എന്‍ കരളും നിന്‍ കരളും കാവലിരിക്കേണം
കാവലിരിക്കേണം
(വിരുന്നു വരും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts