ഗാനമാണു ഞാന്‍ (ഇരുവട്ടം മണവാട്ടി)
This page was generated on May 4, 2024, 11:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍ശ്രീനിവാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:02.

ഗാനമാണു ഞാൻ കാതിൽ മൂളുമോ
മാറിൽ നീ അമരുമോ പൂ പോലെ
ഈണമാണു ഞാൻ വീണയാകുമോ
കൈകളാൽ പുണരുകിൽ തേൻ നാദം,
തനുവിതൾ ചേരും തെന്നലേ
വരിക നീലവനിയിൽ
നനവിനു ദാഹം മണ്ണിലെ
മുളയരി മതിയുടെ കനവിൽ
(ഗാനമാണു ഞാൻ....)

വാകകൾ പൂത്തു വനഹൃദയത്തിൽ
വരനദി ചൂടി വരണ സിന്ദൂരം
കളി ചൊല്ലിയണഞ്ഞു ചുടുചെല്ലക്കാറ്റിൻ മാറിലെ
നറു ചന്ദന ഗന്ധം തനു തൂവേർപ്പിൽ ഈറനായ്
യമുനയിലീ യാമിനിയിൽ കുളിരിടും സല്ലാപവുമായ്
ഇനി വരു സഖി പ്രണയിനി പ്രമദയായ്
(ഗാനമാണു ഞാൻ....)

കാർമുകിൽ വാനിൽ നിറയുകയായ്
പവനണി മിന്നൽപിണരുകളോടെ
മഴവില്ലു വിരിഞ്ഞു ജലകുംഭക്കാവടി ആടിടും
ഘന മദ്ദനതാളം മയിലാടിടും മേളമായ്
മൊഴിയുമോ വീണാരവമായ് നനു നനെ ശൃംഗാര മഴ
ഇതിൽ അലിയുവാൻ പുളകമായ് നനയുവാൻ
ആ..അ..ആ...ആ....ആ...
(ഗാനമാണു ഞാൻ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts