നന്ദഗോപന്‍ തപമിരുന്ന് (ഭക്തകുചേല )
This page was generated on April 19, 2024, 3:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,സി എസ്‌ രാധാ ദേവി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:46.
 
നന്ദഗോപന്‍ തപമിരുന്നു സുന്ദരക്കണ്ണന്‍
വന്നുദിച്ചൊരു ഗോകുലത്തിന്‍ ജന്മനാളിന്നേ
(നന്ദഗോപന്‍ )

കാര്‍മേഘം പോലുള്ള കാന്തിയുണ്ട്
നല്ല വാര്‍മഴവില്ലിന്‍ പുരികമുണ്ട്
(കാര്‍മേഘം)
കണ്ടാലും കണ്ടാലും ആശ തീരാ ആശ തീരാ (2)
കല്യാണകൃഷ്ണന്‍ പിറന്ന നാള്
(നന്ദഗോപന്‍ )

പൈമ്പാല്‍ കറക്കുന്ന ഗോപിമാരേ
പാടിക്കളിച്ചീടു ഉണ്ണികളേ
(പൈമ്പാല്‍ )
അമ്പാടിക്കണ്ണന്റെ ജന്മനാളില്‍ (2)
ആനന്ദക്കുമ്മിയടിച്ചിടേണം
(നന്ദഗോപന്‍ )

പൊന്നിന്‍ കുടങ്ങളില്‍ പാല്‍ കറന്നു്
അതു് നന്ദന്നു നല്‍കേണം നമ്മളിന്നു്
(പൊന്നിന്‍ )
താലമുഴിയേണം മങ്കമാരേ (2)
താലോലം പാടേണമമ്മമാരേ
(നന്ദഗോപന്‍ ) (3)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts