സല്‍ക്കലാദേവിതന്‍ (ഇന്ദുലേഖ )
This page was generated on April 23, 2024, 7:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍കമുകറ പുരുഷോത്തമൻ ,അമ്മിണി ,ഗംഗാധരന്‍
രാഗംആഭേരി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:46.


�സൽക്കലാ ദേവതേ.... ആ.....

സൽക്കലാദേവിതൻ
ചിത്രഗോപുരങ്ങളേ
സർഗ്ഗസംഗീതമുയർത്തൂ
സർഗ്ഗസങ്ങീതമുയർത്തൂ

വിശ്വസ്‌നേഹത്തിന്റെ
പൊന്മണിവീണയിൽ
വിസ്മയഗീതമുയർത്തൂ
വിസ്മയഗീതമുയർത്തൂ
ആ.......

കാളിദാസന്റെ കനകചിലമ്പിട്ടു
കാലങ്ങൾ പോയവഴിത്താരയിൽ
പാദമുദ്രകൾ കാണുമ്പോൾ
പാഞ്ചജന്യം കേൾക്കുമ്പോൾ
(സൽക്കലാദേവിതൻ...)

മുകിലും മുനികന്യകയുമുണർന്നൊരു
മുഗ്ദ്ധസ്‌നേഹത്തിൻ ഗീതം
മാനവധർമ്മപ്പൊലിമയറിഞ്ഞ
മാമുനിപാടിയ ഗീതം

ഉജ്ജയിനിലെ ഗീതം ഗീതം
ഉജ്ജ്വലമാണീ ഗീതം ഗീതം
ഗംഗാതരംഗമാലകൾ ഊഴിയിൽ
എന്നും പാടും ഗീതം ഗീതം
(സൽക്കലാദേവിതൻ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts