സ്വപ്നം കാണും പ്രായം (വിഷം )
This page was generated on December 6, 2021, 8:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംരഘുകുമാർ
ഗാനരചനപൂവച്ചല്‍ ഖാദര്‍ ,ആലപ്പുഴ രാജശേഖരന്‍ നായര്‍
ഗായകര്‍വാണി ജയറാം ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:18.

സ്വപ്നം കാണും പ്രായം നമ്മിൽ വർണ്ണം പെയ്യും നേരം വന്നു പെണ്ണേ
നെഞ്ചിൽ ഏതോ ഈണം വന്നു എന്നിൽ പാട്ടിൻ ഓളം നെയ്തു മൌനങ്ങളിൽ
നിറം ചാർത്തി നിൽപ്പൂ ഒരു രാഗദീപം - 2
മോഹം പൂക്കും കാലം വന്നു വർണ്ണം പെയ്യും നേരം വന്നു പെണ്ണേ
നെഞ്ചിൽ ഏതോ താളം വന്നു കയ്യിൽ മുദ്രമാല്യം തന്നു സമയങ്ങളിൽ
പദം തേടി നിൽപ്പൂ ഒരു ലാസ്യമേള - 2

വാ വാ വാ തോഴീ നീയാടുവാൻ
കരളിലെ കവിതകൾ തരാമിന്നു ഞാൻ
സഖീ എൻ അരികിൽ വരിക പാടുവാൻ കൂടെ നീ
വിരലിലെ മലരുകൾ തരാമിന്നു ഞാൻ
ഹൃദയവും ഹൃദയവും ചിറകു വിടർത്തി - 2
നമ്മൾ തമ്മിൽ ഒന്നുചേർന്നാൽ സ്വർഗ്ഗം വന്നു ഭൂമിയിൽ
സ്വപ്നം കാണും പ്രായം നമ്മിൽ വർണ്ണം പെയ്യും നേരം വന്നു പെണ്ണേ
നെഞ്ചിൽ ഏതോ ഈണം വന്നു എന്നിൽ പാട്ടിൻ ഓളം നെയ്തു മൌനങ്ങളിൽ
നിറം ചാർത്തി നിൽപ്പൂ ഒരു രാഗദീപം - 2

വാ വാ വാ ഈ നിലാമേളയിൽ
നീരിലെ കുളിരുകൾ തരാമിന്നു ഞാൻ
ഇളകി ഇളകി ഇളകി ഇണയുമീ വേളയിൽ
മിഴിയിലെ കതിരുകൾ തരാമിന്നു ഞാൻ
കൈകളും കൈകളും തളിരുകൾ കോർത്തു - 2
നമ്മൾ തമ്മിൽ ഒന്നുചേർന്നാൽ സ്വർഗ്ഗം വന്നു ഭൂമിയിൽ
(സ്വപ്നം കാണും......)
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts