വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കല്യാണി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:22.
കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ് പറയല്ലേ കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ് പറയല്ലേ ഒന്നീ മനസ്സില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ ആരാരും കാണാതെ ആരാരും കേള്‍ക്കാതെ ഞാനെന്റെ പൊന്നിന്നുള്ളൊന്നറിഞ്ഞോട്ടെ....... മനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെ കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ് പറയല്ലേ ഒന്നീ മനസ്സില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരളൊന്നു തുടിച്ചാല്‍ കനവുകൊണ്ടിവനെ കൂടെക്കൂടെക്കാണാൻ തോന്നും..... കടമിഴി മുനയാല്‍ ഇവനൊന്നു തൊടുമ്പോള്‍ തിരിച്ചൊന്നു തൊടാന്‍ തോന്നും....... എന്തൊരു സുഖമെന്നോ.....എന്തൊരു രസമെന്നോ..... ഇവനെ കാണുമ്പോള്‍ .....ഈ കവിളില്‍ നുള്ളുമ്പോള്‍ നല്ല റോസാപ്പൂമൊട്ടു വിരിയുമ്പോലെ......... കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ് പറയല്ലേ ഒന്നീ മനസ്സില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരവലയം കൊണ്ടിവനെ പുണരാന്‍ ഉള്ളിന്നുള്ളില് മോഹം തോന്നും മാനസസരസ്സിലെ അരയന്നം പോലെ ഓളം തുള്ളി പോകാന്‍ തോന്നും ചന്ദനമണമാണു്....ചന്ദ്രിക പോലാണു്.... ഇവനാണെന്നഴകു്...ഇവനാണെന്നുയിരു്... ഇനി ഇവനില്ലാതില്ലീ ജന്മം...... (കാറ്റേ കാറ്റേ മിണ്ടല്ലേ.......) |