വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | രാധിക തിലക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:41.
കുന്നിന്മേലേ പേരാലിന് കൊമ്പത്ത് കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍ പേരാലിന് തേന്‍തളിരേ തേങ്ങുന്ന പൂങ്കരളേ താരാട്ടു പാടാനീ കാറ്റില്ലയോ കുന്നിന്മേലേ പേരാലിന് കൊമ്പത്ത് കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍ പോകില്ലേ പൊന്സൂര്യനും തേയില്ലേ പൂന്തിങ്കളും ഏതോ വിരല്‍ത്തുമ്പിലെ ആടും കളിപ്പാവകള്‍ മാനത്തെ മാരിപ്പൂവില്ലും മായാതിരിക്കാറില്ലല്ലോ കുന്നിന്മേലേ പേരാലിന് കൊമ്പത്ത് കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍ ഉണ്ടായതേതാകിലും ഇല്ലാതെയാകില്ലയോ കണ്ണിനു കണ്ണാകിലും കാണാതെ പോകില്ലയോ കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല ഒന്നും ഉം.......... പേരാലിന് തേന്‍തളിരേ തേങ്ങുന്ന പൂങ്കരളേ താരാട്ടു പാടാനീ കാറ്റില്ലയോ കുന്നിന്മേലേ പേരാലിന് കൊമ്പത്ത് കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍ |