വെള്ളാരം കുന്നിനു (കോട്ടയം കൊലക്കേസ്‌ )
This page was generated on April 24, 2024, 3:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ പി ചന്ദ്രമോഹൻ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:50.
വെള്ളാരംകുന്നിനു മുഖം നോക്കാന്‍
വെണ്മേഖം കണ്ണാടി
വെണ്മേഖത്തിനു മുഖം നോക്കാന്‍
വെണ്മണിച്ചെറുപുഴ കണ്ണാടി
നമുക്കിരുപേര്‍ക്കും മുഖം നോക്കാന്‍
നമ്മുടെ ഹ്റുദയം കണ്ണാടി വെള്ളാരംകുന്നിനു....

കിളികിളിപ്പെണ്ണിനു തുഴഞ്ഞുപോകാന്‍
കിഴക്കന്‍ കാറ്റൊരു പൂന്തോണി
നമുക്കിരുപേര്‍ക്കും തുഴഞ്ഞു പോകാന്‍
നമ്മുടെ പ്രേമം പൂന്തോണി. വെള്ളാരംകുന്നിനു....

ചിത്തിരത്തുമ്പിക്കു കിടന്നുറങ്ങാന്‍
ചന്ദനത്താ‍മര പൂമെത്ത
താമരപ്പൂവിനു കിടന്നുറങ്ങാന്‍
താരില തളിരില പൂമെത്ത
നമുക്കിരുപേര്‍ക്കും കിടന്നുറങ്ങാന്‍
നമ്മുടെ സ്വപ്നം പൂമെത്ത. വെള്ളാരംകുന്നിനു....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts