കൃഷ്ണാ മുകുന്ദാ വനമാലി [മധുരമായ്] (ഭക്തകുചേല )
This page was generated on April 29, 2024, 12:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍ജിക്കി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:53.
 
കൃഷ്ണാ ....മുകുന്ദാ...വനമാലി..രാഗമുരളി


ഓ...
മധുരമായ് പാടു മുരളികയില്‍ (2)
പൊന്‍ മുരളികയില്‍
ഗോപാലാ പ്രണയ മധുര ഗാനം
(മധുരമായ് )

ഓ...
മതിമോഹനാ ഹാ മതിമോഹനാ (2)
മധുമാസത്തില്‍ ഹാ തെന്നല്‍ ആടുവാന്‍ മാധവാ
(മധുരമായ് )

ഓ...
കരളലിയും നിന്‍ മുരളിയില്‍ ഊറും
ഓ...
കളഗാനത്താല്‍ പുളകിതരായി
(കരളലിയും )
കാര്‍മുകില്‍ വര്‍ണ്ണാ താമരക്കണ്ണാ
കാളിന്ദി തടം തന്നില്‍ ഓടി വന്നു
(കാര്‍മുകില്‍ )
(മധുരമായ് )

ഓ...
ഒഴുകും യമുനയില്‍ ഓളമൊതുങ്ങി
ഓ...
ഓമല്‍ പാട്ടിനു താളം ഇണങ്ങി
(ഒഴുകും )
നന്ദകുമാരാ സുന്ദരഹാരാ
വൃന്ദാവനം നിനക്കേകിടുന്നു
(നന്ദകുമാരാ )

തരുണീമനോഹര കരുണാ നിരന്തരാ
യമുനാ തീരവിഹാരീ
(കുരുണീ )

അരികില്‍ പ്രണയലോലം ആത്മാവില്‍ വന്നാല്‍
അലിയും സഖികള്‍ ഞങ്ങള്‍ ആരോമല്‍ക്കണ്ണാ
അഖിലമനോമംഗള അഭംഗുരാ പ്രിയംകരാ
തരുണീമനോഹര കരുണാ നിരന്തരാ
യമുനാ തീരവിഹാരീ
(കുരുണീ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts