വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,വിജയ നിർമ്മല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:51.
കളിച്ചിരി മാറാത്ത പെണ്ണെ കവിളിണ ചുവന്നിട്ടും കടമിഴി കറുത്തിട്ടും കളിച്ചിരി മാറാത്ത പെണ്ണെ മലരമ്പന്നായിരം മണിവില്ലൊടിഞ്ഞല്ലോ! കവിളത്തു മഴവില്ലു വിരിഞ്ഞല്ലോ മധുരിത ജീവിത മാകന്ദ വനികയിൽ മധുമാസപ്പുലർക്കാലം അണഞ്ഞല്ലോ (കളിച്ചിരി) കടമിഴിത്തടാകത്തിൽ കരിമീനിളകിയല്ലോ അധരത്തിൽ തേനലകൾ തുളുമ്പിയല്ലോ മലരിതൾ പോലുള്ള മനസ്സിന്നകത്തുനിന്നും അനുരാഗസംഗീതം ഉതിർന്നല്ലോ (കളിച്ചിരി) |