ഓടി കളിക്കുമ്പോള്‍ (സൗദാമിനി )
This page was generated on May 7, 2024, 6:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ദേവാനന്ദ്‌. വി ,മഞ്ജു കൃഷ്ണ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:46.

ഓടിക്കളിക്കുമ്പോൾ ഞാനോടും
ഞാനോടും പിന്നിൽ നീയോടും
ഓടിയോടി നീ മുന്നിലെത്താൻ
കൂടെ ഞാണോടിയെൻ കാലുളുക്കും
(ഓടിക്കളിക്കുമ്പോൾ...)

പിന്നെയും മുന്നിൽ നീയെത്തും
കണ്ണീരോടെ കാത്തുനിൽക്കും നീ
അപ്പോഴും ഞാൻ നിന്റെ മുന്നിലെത്തും
തപ്പും കൊട്ടി കളിയാക്കും
(ഓടിക്കളിക്കുമ്പോൾ...)

മുന്നിൽ നിന്നെ എത്തിക്കാൻ
പിന്നെയും എന്നുടെ കാലുളുക്കും
അപ്പോഴും ഞാൻ നിന്റെ മുന്നിലെത്താൻ
പെട്ടെന്നു നീയോടിച്ചോട്ടിൽ വീഴും
(ഓടിക്കളിക്കുമ്പോൾ...)

വീണു കിടക്കുന്ന നിന്നെപ്പൊക്കി
ആണായ ഞാൻ എന്റെ തോളേറ്റും
രണ്ടാളും കൂടിച്ചിരിപ്പടക്കം
പൊട്ടിച്ചു കെട്ടിപ്പിടിച്ചു തുള്ളുംV (ഓടിക്കളിക്കുമ്പോൾ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts