വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | വിധു പ്രതാപ് ,ബിജു നാരായണൻ ,രാധിക തിലക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,ബിജുമേനോൻ ,Joyothirmayi |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:47.
വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം (വെണ്ണക്കല്ലിൽ...) ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ ആരാണ്ടൊരുവൻ കെണി വെച്ചു പിടിച്ചൊരു കല്യാണം അമ്മാനപ്പന്തലിട്ടത് നീലാകാശം കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം ആരാവാരപ്പൂരം കാണാൻ ആര്യൻ പാടത്താരാണാരാണോ (വെണ്ണക്കല്ലിൽ..) ആമ്പൽച്ചിലമ്പിലെയണിമുത്തു കൊരുക്കാൻ ആദ്യം വന്നതൊരരയന്നത്തട്ടാൻ കാക്കക്കറുമ്പികളണിയിച്ചു കൊടുക്കും അരഞ്ഞാണം കണ്ണാടിക്കമ്മലിട്ടത് മിന്നാമിന്നീ മണിയറയിൽ പായ് വിരിച്ചത് മുതുമുത്തശ്ശീ ആരും ചാരാവാതിൽ ചാരി കാണാ മുത്തിൽ മുത്തം വെയ്ക്കാലോ (വെണ്ണക്കല്ലിൽ..) |