ചിറ്റികുരുവി (മുല്ലവള്ളിയും തേന്മാവും )
This page was generated on June 14, 2024, 5:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഉണ്ണി മേനോന്‍ ,സുജാത മോഹൻ
രാഗംകല്യാണി
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,കല്യാണി ,ഛായ സിങ്ങ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:48.

ചിട്ടിക്കുരുവി കുരുന്നേ കുറുമ്പേ ചുറ്റിക്കറങ്ങി പറന്നു വാ വാ
ചെല്ല ചിലമ്പിട്ടുണരും ചിറകിൽ മെല്ലെ കുണുങ്ങി കുറുകി വാ വാ
കാണാ തോണിയിണയാവാം കടലിൻ നെഞ്ചിലിളവേൽക്കാം
വെള്ളി വെയിലൂഞ്ഞാലിൽ ചില്ലു മഴയേൽക്കാം
(ചിട്ടിക്കുരുവി...)

പൂക്കുന്ന തേന്മാവും മുല്ലവള്ളിയും രാവുറങ്ങാൻ മറന്നു
ഈ മിഴിപ്രാവും പ്രാവിന്റെ കൂടും തിരഞ്ഞെത്തുമോ വസന്തം
മറന്നെന്നു തോന്നുമ്പോൾ വിരൽ തുമ്പ് തൊട്ടോളൂ
മരിക്കാത്തൊരോർമ്മകൾ തുടിക്കുമീ എൻ നെഞ്ചിൽ
താനേ മിടിക്കുമീ മൺവീണയിൽ
(ചിട്ടിക്കുരുവി...)

നിന്നിളം കൈക്കുമ്പിൾ തുമ്പിൽ നിന്നിളം മുത്തു മുത്തായ് പൊഴിഞ്ഞു
ഈ കുളിർകാറ്റും ഈറൻ നിലാവും ജനൽ ചില്ലുമേൽ തൊടുന്നു
നനഞ്ഞൊട്ടി നിൽക്കുമ്പോൾ മനസ്സാൽ പുതച്ചോളൂ
പുണർന്നൊന്നുറങ്ങുവാൻ കൊതിക്കുന്നുവെങ്കിലും
ഹോ ഹോ വിളിപ്പൂ ഞാൻ നീ ദൂരെയോ
(ചിട്ടിക്കുരുവി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts