ശ്രീമൂല ഭഗവതി (ശ്രീദേവി ദർശനം )
This page was generated on April 26, 2024, 4:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനപരമ്പരാഗതം (നാടോടി)
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:56.

ശ്രീമൂലഭഗവതി വാഴ്ക
വാഴ്ക വാഴ്ക വാഴ്കതേ
കൊടുങ്ങല്ലൂരമരുമമ്മേ
തന്നടിയെപ്പോഴും വണങ്ങുന്നേ

അണ്ടര്‍ കൊണ്ടെന്നാലും
അമ്പാലും വമ്പാലും
ആദിയായി നിന്ന ജ്യോതി
പരമ്പരജ്യോതി വാഴ്ക
വാഴ്ക വാഴ്ക വാഴ്കതേ

പത്മനാഭന്‍‌ദാനം വാഴ്ക
ശ്രീമണിപീഠം വാഴ്കതേ
അങ്കം വെട്ടും പള്ളിവാള്‍ വാഴ്ക
അരുങ്കൊല കൊല്ലും ശ്രീശൂലം വാഴ്ക
അപ്പൊ വാഴ്ക പ്രതി വാഴ്ക
ഏഴുലോകം വാഴ്കതേ
എല്ലാ മന്ത്രം വാഴ്കതേ

ഓം എന്ന ശബ്ദം വാഴ്ക
ഓംകാരപ്പൊരുള്‍ വാഴ്ക
കമിഴ്ന്നു പരന്ന ആകാശം വാഴ്ക
മലര്‍ന്നു പരന്ന ഭൂമി വാഴ്ക
(ശ്രീമൂലഭഗവതി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts