വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:56.
മണിവിപഞ്ചിക മായികതന്ത്രിയിൽ മയങ്ങുന്നു മറ്റൊരു രാഗം (2) വിരഹവേദന ഹേമന്തകാന്തിയിൽ ചിരിക്കുന്നു മറ്റേതോ രൂപം ഇടംകണ്ണുതുടിക്കുന്ന ഇടംപോൽ തുടിക്കുന്ന മലർമാല കോർക്കുന്ന രൂപം പുന്നാഗമരത്തിന്റെ പൂന്തണൽ വലയത്തിൽ അന്നംപോൽ നടക്കുന്ന രൂപം മണിവിപഞ്ചിക മായികതന്ത്രിയിൽ മയങ്ങുന്നു മറ്റൊരു രാഗം (2) വിരഹവേദന ഹേമന്തകാന്തിയിൽ ചിരിക്കുന്നു മറ്റേതോ രൂപം കരിമ്പുകളാടുന്ന കാവേരിപുളിനത്തിൽ കദംബസുഗന്ധം വീശും കാറ്റിൽ മുരുകൻ വള്ളിയെപുൽകുന്ന പോലെന്നെ മുറുകെ പുണരുന്ന രൂപം |