മയിലാടും മതിലകത്തു (അരക്കില്ലം)
This page was generated on May 21, 2024, 10:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:53.

മയിലാടും മതിലകത്ത്
മന്ദാരമതിലകത്ത്
മനസ്സുപോലെ നിന്‍ മനസ്സു പോലെ
മാണിക്യമണിവീടു കെട്ടും ഞാന്‍ - ഒരു
മാണിക്യമണിവീടു കെട്ടും ഞാന്‍ (മയിലാടും)

പൊന്‍പൂവള്ളികള്‍ പുഞ്ചിരി തൂകും
പൂമുഖവാതിലിന്നരികില്‍
പൊന്‍പൂവള്ളികള്‍ പുഞ്ചിരി തൂകും
പൂമുഖവാതിലിന്നരികില്‍
മധുവിധുരാവിന്‍ മധുരവുമായ് നീ
ഒരുങ്ങി വരുമോ - ഒരുനാള്‍ വരുമോ (മയിലാടും)

കന്യാമറിയം വാരിപ്പുണരും
ഉണ്ണിയേശുവിന്‍ രൂപം
കരളിന്നുള്ളിലെ അള്‍ത്താരയില്‍ ഞാന്‍
കണികണ്ടുണരും - ഉണരും

മുത്തണിനൂപുരശിഞ്ജിതമോടെ
പിച്ച നടക്കുമെന്‍ മോഹം
കനകക്കിനാവിന്‍ കിലുക്കാംചെപ്പുമായ്
വിരുന്നു വരുമോ - പതിവായ് വരുമോ (മയിലാടും)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts