വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ശരത് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | ശരത് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയറാം ,ഗീതു മോഹൻദാസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:04.
ഏതേതോ താലിപ്പീലിക്കാവില്‍ എങ്ങെങ്ങോ പായും തെന്നല്പ്പൈങ്കിളീ ആലോലം പാടുന്നു നിന് നെഞ്ചം താഴ്വാരം ചൂടുന്നു രോമാഞ്ചം തൂവല്‍ ചേലോലും തൂവല്ത്തുമ്പാലെ ആകാശം....നീളെ ആമോദം ഏതേതോ താലിപ്പീലിക്കാവില്‍ എങ്ങെങ്ങോ പായും തെന്നല്പ്പൈങ്കിളീ തീരാദൂരം പാരാവാരം നേരായ് മുന്നില്‍ വിരിഞ്ഞുലഞ്ഞൂ ആഴം തേടും ആലസ്യത്തില്‍ വാഴ്വിന് മായം കലര്ന്നലിഞ്ഞൂ നീലാകാശം മോഹാവേശം ലീലാരാമം തുറന്നിടുന്നൂ ഈ യാനത്തില്‍ ആ വേഗത്തില്‍ ചക്രവാളമകന്നു നീങ്ങീ പാതിയിലുൾപ്പാതി കാന്തിയില്‍ ചേര്‍ന്നലിഞ്ഞ കാന്തഭൂമിയില് ചേക്കേറുമോ നീ....... ഏതേതോ താലിപ്പീലിക്കാവില്‍ ഉള്ളില്‍ വിങ്ങും ഉന്മാദത്തിൽ ഊഞ്ചലാടി സ്വയം മറന്നൂ കണ്ണില്‍ വീഴും കാഴ്ചയെല്ലാം തെന്നി മാറിപ്പിടഞ്ഞു വീണൂ കാതറിഞ്ഞു തേങ്ങി വന്ന കാതരമാം കരുണ രസം വാടിവീഴും കാകളിയില്‍ വാനമാകെ മുഴങ്ങി നിന്നൂ ഈ വഴികള്‍ വീണ്ടും താണ്ടവേ ചേതനയിലാന്തും നൊമ്പരം തേനില്‍ മുങ്ങിത്തോര്ന്നല്ലോ.... (ഏതേതോ താലിപ്പീലിക്കാവില്‍ .....) |