വിരഹിണീ (അരക്കില്ലം)
This page was generated on May 25, 2024, 10:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:53.

വിരഹിണീ വിരഹിണീ പ്രേമവിരഹിണീ
ഈറന്‍ കണ്ണുമായ് നിന്നെയും തേടി ഞാന്‍
ഈ അരക്കില്ലത്തില്‍ വന്നു - ഞാന്‍
ഈ അരക്കില്ലത്തില്‍ വന്നു (വിരഹിണീ)

നിത്യബാഷ്പത്തിന്‍ തടാകതീരത്തു
നിന്റെ തപോവനം കണ്ടു ഞാന്‍ -
നിന്റെ തപോവനം കണ്ടു
നീയറിയാത്ത നിഴലിന്റെ പിന്നാലേ
നിന്റെ മനോരഥം കണ്ടു - ഞാന്‍
നിന്റെ മനോരഥം കണ്ടു (വിരഹിണീ)

നീയുറങ്ങും വഴിയമ്പലത്തില്‍
നിന്നെ വിളിക്കുവാന്‍ വന്നു - ഞാന്‍
നിന്നെ വിളിക്കുവാന്‍ വന്നു
വീണുതകര്‍ന്ന കിനാവിന്റെ ഏകാന്ത
വീണ മുറുക്കുവാന്‍ വന്നു - ഞാന്‍
വീണ മുറുക്കുവാന്‍ വന്നു (വിരഹിണീ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts