കാത്തു കാത്തൊരു (നമ്മള്‍ )
This page was generated on October 23, 2019, 5:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍സുനില്‍ ,ഗോപൻ ,ബാലു ,പുഷ്പവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ധാർത്ഥ് ഭരതൻ ,ജിഷ്ണു രാഘവൻ ,ഭാവന ,രേണുക മേനോൻ ,സുഹാസിനി ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2012 06:33:08.

കാത്തു കാത്തൊരു മഴയത്ത് നനഞ്ഞു കുളിരണ മാടത്ത്
കറുത്ത രാവിൻ പടിയേറി വെളുവെളുത്തൊരു രാത്താരം
ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നത് കുയിലമ്മ
ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മ
ആറ്റുനോറ്റൊരു നിധിയാകെ കൈ വന്ന പോലെ
(കാത്തു കാത്തൊരു മഴയത്ത്..)

ഇനി നമുക്കൊരുമിച്ചൊരടിപൊളി മേളം
കുടിലുകളുണരുമൊരുന്മാദം
ഉയരുന്ന മതിലുകൾ അതിരുകളെന്തിനു
മനസ്സുകൾ ഒരുമിച്ചു പാടുമ്പോൾ
മദിക്കുന്നു മേലേ ഓ..ഓ..ഓ..
മദിക്കുന്നു മേലേ ഇരമ്പുന്ന വാനം
തുറക്കാത്ത വാതിൽ തുറക്കുന്നു മണ്ണ്
ഇന്നലെ വീണൊരു മിഴിനീർ മായ്ക്കാൻ നീളുന്നു കൈകൾ
(കാത്തു കാത്തൊരു മഴയത്ത്..)

ആരുമില്ലെന്നാരുമില്ലെന്നിടറിയ കനവിൽ
പേരു ചൊല്ലി വിളിക്കുന്നതാരാണോ
ആളൊഴിഞ്ഞു കൂടൊഴിഞ്ഞു വീടൊഴിഞ്ഞ മനസ്സിൽ ഞാനുമുണ്ടെന്നോതിയതാരാണോ
നമുക്കുള്ളതല്ലോ..ഓ..ഓ..ഓ…
നമുക്കുള്ളതല്ലോ കടൽ കുമ്പിൾ വെള്ളം
നമുക്കുള്ളതല്ലേ പിറക്കുന്ന തിങ്കൾ
കരയിൽ ഇനി നാം കണ്ണീരില്ലിനിയൊന്നാണു നമ്മൾ
(കാത്തു കാത്തൊരു മഴയത്ത്..)

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts