സുഖമാണീ (നമ്മള്‍ )
This page was generated on April 26, 2024, 8:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍വിധു പ്രതാപ് ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ധാർത്ഥ് ഭരതൻ ,രേണുക മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:11:05.

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2)
അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ
പൂംചിറകിൽ പറന്നുയരാൻ
കുളിരലയിൽ നനഞ്ഞലിയാൻ അഴകേ
(സുഖമാണീ..)

ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ
കുസൃതിയുമായ് മറഞ്ഞവനേ
ചിരിച്ചുടഞ്ഞോ കരിവളകൾ
വെറുതേ നീ പിണങ്ങി നിന്നു
ആ നിമിഷം പ്രിയനിമിഷം അഴകേ
(സുഖമാണീ..)

ഓർമ്മയിലെ പൂക്കണി കൊതുമ്പ്
പൊൻ തുഴയാൽ തുഴഞ്ഞവനേ
എവിടെ നിന്നോ എൻ പ്രിയ രഹസ്യം
പകുത്തെടുക്കാനണഞ്ഞവനേ
എനിക്കു വേണം ഈ കനിമനസ്സ് അഴകേ
(സുഖമാണീ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts