സൂര്യനെ (നമ്മള്‍ )
This page was generated on April 24, 2024, 6:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,രാജേഷ് വിജയ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ധാർത്ഥ് ഭരതൻ ,ജിഷ്ണു രാഘവൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:11:06.
 
സൂര്യനേ പൊന്‍ത്തൂവലാല്‍ ‌
കൈക്കുമ്പിളില്‍ നിറയ്ക്കാം
(സൂര്യനെ)
ഓ.. മാരിവില്‍ക്കുട ചൂടുവാന്‍
മണിമേഘമായു് പറക്കാം
ഇതിലേ വരൂ വെണ്‍പുലരികളേ‌
കടം തരൂ പുഞ്ചിരിക്കുടങ്ങള്‍
(ഇതിലേ)

(സൂര്യനെ)

ചിലച്ചു് ചിലച്ചു്
ചിറകു് വിരിച്ചു്
ചെമ്മാനം ചുറ്റിക്കറങ്ങാം
അക്കരെക്കടവില്‍ ഇക്കരെക്കാവില്‍
മൂവന്തിത്തുടക്കമ്മിട്ടാല്‍
സിന്ദൂരസന്ധ്യ പെയ്തു തോര്‍ന്ന
മഞ്ഞുനൂല്‍ക്കിനാവിനുള്ളില്‍
വാനംപാടികളായു് പാടിപ്പാടിവരാം

(സൂര്യനെ)

മുത്തു പൊഴിഞ്ഞു
മുറം കവിഞ്ഞു
മനസ്സും നിറനിറഞ്ഞു
കൊതിച്ചതെല്ലാം വിതച്ചൊരുങ്ങി
ഉല്ലാസക്കതിരണിഞ്ഞു
തുടിതാളമായു് കുരുന്നുകൂട്ടി -
നുള്ളിലീണമോടെ വന്നു
കുളിരാം കുരുവികളേ
വെള്ളിലപ്പറവകളേ

(സൂര്യനെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts