വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:21.
പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം (2) ദുഃഖങ്ങളേ ദൂരേ ദൂരേ സ്വപ്നങ്ങളേ പോരൂ പോരൂ മനമിടറാതെ ചിരി മറയാതെ മണ്ണില്‍ കൊഴിയും മോഹങ്ങള്‍ പൂവിടും ( പ്രിയതോഴാ…..) എന്നുയിരും നിന്നുയിരും ഒന്നിച്ചിണക്കിയ ദൈവം ഇന്നു നൽകാം നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം ഒരു കൈയ്യാൽ പ്രഹരിക്കും മറു കൈയ്യാൽ തഴുകിടും വിചിത്രമാം പൊരുളല്ലയോ ഹേയ് തോഴാ ജീവിതം (പ്രിയ തോഴാ…) വാനിറമ്പില്‍ പൊന്‍ വിളക്കായ് മിന്നിത്തിളങ്ങുന്ന സൂര്യന് പാഴിരുളിൽ മറഞ്ഞാലും നാളെ വന്നണയും ഒരു പുറം തമസ്സുള്ള മറു പുറം പ്രഭയുള്ള തണുപ്പുള്ള തീയല്ലയോ ഏ തോഴാ ജീവിതം (പ്രിയതോഴാ…….) |