മേനി കറപ്പു (വരും വരുന്നു വന്നു )
This page was generated on April 28, 2024, 10:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഔസേപ്പച്ചൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:22.

മേനിക്കറുപ്പു കണ്ടു മേഘമെന്നു കരുതി (2)
കോരിത്തരിക്കണ മനസ്സില് കോലമയിലാട്ടം
ഒരു കോലമയിലാട്ടം
(മേനിക്കറുപ്പു...)

കാടിൻ മകനെ ഞാൻ കണ്ട നാൾ തൊട്ട് (2)
കണ്ണിലുറക്കം വരാതായി
കാറൊളി മെയ്യിലെ കണ്മഷി തൊട്ട്
കണ്ണെഴുതാനായ് മോഹമുണ്ടേ മോഹമുണ്ടേ
(മേനിക്കറുപ്പു...)

നാളെ നഗരത്തിൽ നിന്നെയും കൂട്ടി (2)
തൊട്ടു തൊട്ടൊന്നിച്ചു പോകാമേ
മുന്തിരി പോലുള്ള മെയ്യിനകത്തുള്ള
മധു നുകരാൻ ദാഹമുണ്ടേ ദാഹമുണ്ടേ
(മേനിക്കറുപ്പു...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts