മൗനത്തിൻ (പത്മ )
This page was generated on April 30, 2024, 6:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംനിനോയ് വർഗ്ഗീസ്
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍രാജ്‌കുമാർ രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,സുരഭി ലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2022 07:31:42.

ആ....ആ....ആ....ആ........
മൗനത്തിൻ പൂങ്കവിളിൽ നാണത്തിന്റെ മുല്ലമലർക്കൊടിയോ
വാതിൽക്കൽ വന്നൊളിക്കും പൂവെയിലിൻ തങ്കച്ചിലമ്പൊലിയോ
വിണ്ണിൽ പായും മിന്നൽ നാളം...നിന്നനുരാഗം പെയ്യും നേരം
ആരോരുമറിയാതെ കാലങ്ങളറിയാതെ
നെഞ്ചിൽ നോവായ് എന്നും.....
മൗനത്തിൻ പൂങ്കവിളിൽ നാണത്തിന്റെ മുല്ലമലർക്കൊടിയോ....

കാതോരമെത്തുന്ന പാട്ടിൽ...നീ തേടുന്ന ഗന്ധർവ്വ നാദം
മെയ്യോരമലിയുന്ന മഞ്ഞിൽ...നീ അറിയുന്ന കൽഹാര ഗന്ധം
വിണ്ണിൽ തുഷാരം പൊഴിയുന്ന നേരം...സിന്ദൂര രേണുവിൽ
ഒന്നായ് അലിയും വിമൂകം......

മൗനത്തിൻ പൂങ്കവിളിൽ നാണത്തിന്റെ മുല്ലമലർക്കൊടിയോ
വാതിൽക്കൽ വന്നൊളിക്കും പൂവെയിലിൻ തങ്കച്ചിലമ്പൊലിയോ
വിണ്ണിൽ പായും മിന്നൽ നാളം...നിന്നനുരാഗം പെയ്യും നേരം
ആരോരുമറിയാതെ കാലങ്ങളറിയാതെ
നെഞ്ചിൽ നോവായ് എന്നും.....
മൗനത്തിൻ പൂങ്കവിളിൽ നാണത്തിന്റെ മുല്ലമലർക്കൊടിയോ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts