അരികത്തൊരു നീല (നക്ഷത്രങ്ങള്‍ പറയാതിരുന്നത്‌ )
This page was generated on May 6, 2024, 10:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:33.

അരികത്തൊരു നീലസൂര്യൻ
കടവത്തൊരു കന്നിത്തിങ്കൾ
ആകാശം കൈയ്ക്കുള്ളിൽ (2)
നക്ഷത്രങ്ങൾ വാരിക്കെട്ടി
ലക്ഷം ലക്ഷം തട്ടിക്കൂട്ടി
കൊട്ടാരങ്ങൾ കെട്ടി കെട്ടി
പട്ടണമെങ്ങും വട്ടം ചുറ്റാൻ
താരത്തെ കെട്ടും ഞാൻ
താരത്തെ കെട്ടും ഞാൻ
(അരികത്തൊരു....)

തൂവാലപ്പട്ടം പോലെ പോയ് മറയാം
കാണാത്ത ലോകങ്ങൾ കണ്ടേ വരാം (2)
സ്വപ്നത്തിൻ വട്ടക്കായൽ തുഴയില്ലാതോണിയിലേറി
അക്കരെ ചെല്ലുമ്പോൾ നാം ഇക്കരെയെത്തുമ്പോൾ
(അരികത്തൊരു....)

നോട്ടിന്റെ പച്ച വിരിപ്പിൽ ഇനിയുറക്കം
ഇനിയുള്ള കാലങ്ങൾ മുന്നേറ്റം (2)
കുന്നോളം തങ്കക്കട്ടി തട്ടാനൊരു തട്ടാപ്പെണ്ണ്
കനവൊരു കടലോരം
കാണാക്കടമൊരു കടുകോളം
(അരികത്തൊരു....)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts