നെഞ്ചുടുക്കിന്റെ (കരുമാടിക്കുട്ടൻ)
This page was generated on May 1, 2024, 7:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,സുരേഷ് കൃഷ്ണ ,മാള അരവിന്ദൻ ,ഭാരതി വിഷ്ണുവർദ്ധൻ ,നന്ദിനി (കൗസല്യ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:38.

 ഓ....

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌
നൊമ്പരങ്ങള്‍ പാടാം ഞാന്‍ (2)
(നെഞ്ചുടുക്കിന്‍റെ)
സുഖത്തിലല്ലാ ദുഃഖത്തിലല്ലോ
പാട്ടേ നിന്‍റെ മണിക്കിലുക്കം (2)

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌
നൊമ്പരങ്ങള്‍ പാടാം ഞാന്‍ (2)

അച്ഛനില്ലാതെ അമ്മയില്ലാതെ
താനേ പിറന്നവളേ - പാട്ടില്‍
താനേ പിറന്നവളേ
മനസ്സിനുള്ളില്‍ കുടിയിരിക്കേ (2)
കരളിലെ കനല്‍ കെടുത്ത് - നീയെന്‍
കരളിലെ കനല്‍ കെടുത്ത്

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌
നൊമ്പരങ്ങള്‍ പാടാം ഞാന്‍ (2)

കൊടും വേനലില്‍ ചെടികള്‍ പോലെ
ഞാനും കിനാവുകളും ഓ
ഞാനും കിനാവുകളും
ചിലപ്പോള്‍ പൂക്കും ചിലപ്പോള്‍ വാടും (2)
ചിലപ്പോള്‍ മണ്ണടിയും - പാട്ടേ
അതു കണ്ടു നീ ചിരിക്കും

(നെഞ്ചുടുക്കിന്‍റെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts