മേഘരാഗം (കാക്കക്കുയില്‍ )
This page was generated on April 30, 2024, 6:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംദീപന്‍ ചാറ്റര്‍ജി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംദേശ്‌
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മുകേഷ് ,Remya Krishnan ,അർസു ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:39.
 
മേഘരാഗം നെറുകിൽ തൊട്ടു മേലേ നില്പു വാനം
വാനം വാനം
ദൂരെയെങ്ങോ മിഴിയും നട്ട് പൂ പോൽ നില്പു
യാമം യാമം യാമം
(മേഘരാഗം.....)

ഇളവെയിൽ മണിവളയണിയണ
തിനവയലുകൾ തോറും
കതിർ മണിയുടെ നിര തിരയുക
കുറുകുറുകണ പ്രാവേ (2)
മരതകമനി ഇനിയും ഇനിയും
ഇതു കവരുകയാണോ
കനകക്കസവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പവിഴച്ചുണ്ടിലെ മൊഴിമഴ
മൊഴിമഴ മൊഴിമഴ
(മേഘരാഗം.....)


പാ പ പ നിസ നിസ പധ പധപ മഗരി
പാ പ പ നിസരി പധ പധപ മഗരി (2)
മഗരിഗ മപനിസരി സനിസഗമപ നിസരി
പധ നിനി മപനിനി പനിസരിഗമ ഗസ സനി
നിധ ധപ പസ പസപനിനിധമപ രിമഗസരി പപ

പുതിയൊരു മലരിതൾ വിരിയണ ദിവസമിതറിയില്ലേ
കണിയുണരണമതിലിനിയൊരു നറുതിരി തെളിയേണം
കുറുകുഴലുകൾ കുരവ തിമില ചെറു നിറപറ വേണം
കൊതിച്ചു കൊതിച്ചിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പുലർ മനസ്സിലെ കണിമഴ
കണിമഴ കണിമഴ..
(മേഘരാഗം.....)

ഉം..ഉം...ഉം,ഉം..ഉം
ധിരന നന ധിരന ധിരന
ധിര ധിരന ധിരന ധിരന
നം തം തനാന തനാനാ തനാന തനാന താനാ
നം ത നം ത നം ത നം ത നാനാ
(മേഘരാഗം.....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts