എന്റെ പേരു വിളിക്കയാണോ (വര്‍ണക്കാഴ്ചകള്‍ )
This page was generated on April 29, 2024, 5:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംമോഹനം
അഭിനേതാക്കള്‍ദിലീപ് ,പൂർണിമ മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2017 09:54:43.

എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ... ഓ..ഹോ
എന്റെ പേര് വിളിക്കയാണോ നിന്റെ ഹൃദയ സ്പന്ദനം
എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം
ഓഹോ ... ഓ..ഹോ

തേനുലാവും പൂവിനരികില്‍ തേടി വന്നു മധുകരം
പ്രേമ ദാഹമുണര്‍ത്തി മാരന്‍ മാറില്‍ എയ്യും മലര്‍ശരം
മദന കുളിരില്‍ വിടര്‍ന്ന തളിരില്‍ തുളുമ്പി നിന്നു മധുകണം
(എന്റെ പേര് )

രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം
എന്റെ സഖിയെന്‍ മാറിലണയും ഈ മുഹൂര്‍ത്തം അനശ്വരം
കറുത്ത രാവും വെളുത്ത പകലും അലിഞ്ഞു കുങ്കുമ സന്ധ്യയില്‍
(എന്റെ പേര്)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts