വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:01.
മൃണാളിനി മൃണാളിനീ മിഴിയിതളില്‍ നിന് മിഴിയിതളില്‍ മധുരസ്വപ്നമോ മൌനപരാഗമോ സുരസിന്ധുവോ ബാഷ്പ ഹിമബിന്ദുവോ? മൃണാളിനി..... നിന്റെനിശാസദനത്തില് ഞാനൊരു നാദധാരയായ് വന്നൂ നിനക്കുമുന്തിരി നീര്‍ക്കുമ്പിളുമായ് നൃത്തസദസ്സില്‍ നിന്നൂ മൃണാളിനി.... നിന്റെസങ്കല്പ്പ ഗീതങ്ങളെല്ലാം എന്നെക്കുറിച്ചായിരുന്നൂ നിന്റെയേകാന്ത നൃത്തങ്ങളെല്ലാം എന്നേക്കുറിച്ചായിരുന്നു നിന്റെ വികാരസരസ്സില്‍ ഞാനൊരു നീലഭൃംഗമായ് വന്നൂ വിടര്‍ന്നനിന്‍ മുഖകമലപ്പൂവില്‍ വീണുമയങ്ങീ മോഹം മൃണാളിനീ........ |