ധും ധും ധും ദൂരെയേതോ (രാക്കിളിപ്പാട്ട്‌ )
This page was generated on May 7, 2024, 9:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര ,സുജാത മോഹൻ ,സംഗീത സജിത്‌
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ജ്യോതിക
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2014 09:28:44.

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങീയുത്സവം നിലാവിന്നുത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം മുകിൽ പൂം ചന്ദനം
(ധും ധും ധും..)

മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണിമോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
പൊൻ പുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും
(ധും ധും ധും..)

സാന്ധ്യ കന്യ ജലകേളിയാടി വരസാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണിമാറിലിന്നുമണിയും
കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിൻ കാൽച്ചിലമ്പൊലി കേട്ടു
നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും
(ധും ധും ധും..)

സാന്ദ്രമായ ഹിമശൈലസാനുവിലെയിന്ദുചൂഡ നടനം
പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
വെണ്മലരുകൾ പൊഴിയുമീ സരസ്സിൽ നിന്നരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ്
(ധും ധും ധും..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts