വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:54.
കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു ഗാനം പകര്‍ന്നു തരൂ... (കഥ പറഞ്ഞു ..) തകര്‍ന്ന നെഞ്ചിന് മുരളിയുമായൊരു താരാട്ടു പാടിത്തരൂ കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ നിര്‍നിദ്രമായ നിശീഥിനിയില്‍ നീല നിലാവും ചെന്തീയായ് (2) നക്ഷത്ര ദീപങ്ങള്‍ കൊളുത്തീ വാനം (2) വെറുതെ കാത്തിരിക്കും, എന്നെന്നും വെറുതെ കാത്തിരിക്കും കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു ഗാനം പകര്‍ന്നു തരൂ... കാതരമായ കിനാവുകളില്‍ നീറി മയങ്ങും കണ്മണിയെ കേഴുന്നൊരീ കാറ്റിന് സാന്ത്വനം പോലെ (2) അകലെ ഉണര്‍ന്നിരിക്കും, നിന്നമ്മ നോയമ്പും നോറ്റിരിക്കും രാരീരോ രാരാരോ (4) കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു ഗാനം പകര്‍ന്നു തരൂ... തകര്‍ന്ന നെഞ്ചിന് മുരളിയുമായൊരു താരാട്ടു പാടിത്തരൂ.. തരൂ ... |