ശ്രുതിയമ്മ (മധുരനൊമ്പരക്കാറ്റ്‌ )
This page was generated on April 30, 2024, 3:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവിദ്യാസാഗര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,രവീന്ദ്രൻ
രാഗംതിലംഗ്‌
അഭിനേതാക്കള്‍ബിജുമേനോൻ ,നെടുമുടി വേണു ,SAMYUKTA VARMA
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:55.
�♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം (൨)
മൂവരും ഒന്നായ് ചേര്‍ന്നാല്‍ അവിടം (൨)
ദേവാമൃതത്തിന്‍ കേദാരം
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
പ്രപഞ്ചം ആകേ നിറഞ്ഞു നില്‍ക്കും പ്രണവം അല്ലോ നീ (൨)
സ്വരസാഫല്യം അല്ലോ നീ
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ക്ഷീരപഥത്തിന്‍ ഓരത്ത് സ്വപ്നം പൂക്കും നേരത്ത് (൨)
ഒരു രാഗം ഒരു താളം (൨)
ഓമനിയ്ക്കാന്‍ താഴെ ഇറങ്ങി വരും സ്വര്‍ഗ്ഗം ഇതെല്ലാം പോയാലും
കൂട്ടിന്നൊരീണം ചാരെ വരും സ്വര്‍ഗ്ഗം ഇതെല്ലാം പോയാലും ഒരു
നാദമനോഹരി കൂടേ വരും
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
മേഘം മെയ്യും മാനത്തും വിഷാദം ഒഴുകും താഴത്തും (൨)
കഥ പാടാന്‍ കുളിര്‍ ചൂടാന്‍ (൨)
കല്പന മെല്ലേ ഒരുങ്ങിവരും ഭാഗ്യം ഇതെല്ലാം മാഞ്ഞാലും
കൂട്ടിന്നൊരീണം കൂടെ വരും ഭാഗ്യം ഇതെല്ലാം മാഞ്ഞാലും ഒരു
നാദമനോഹരി ചാരെ വരും
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം (൨)
മൂവരും ഒന്നായ് ചേര്‍ന്നാല്‍ അവിടം (൨)
ദേവാമൃതത്തിന്‍ കേദാരം
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts