വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | ജോണ്സണ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | ബിജു നാരായണൻ ,മിന്‍മിനി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:00.
പാൽച്ചിരിയാൽ നീ തൂകും ഈ മഴ തേന്മഴ മാൻമിഴിയാൽ നീ നീട്ടും ആയിരം ആരതി നൂറിതൾ വിരിയും അനുരാഗം നൂപുരമണിയും അഭിലാഷം നെല്ലോലക്കിളിയേ കിളിയേ എൻ മാറിൽ പടരൂ (പാൽച്ചിരിയാൽ.......) കാവിലെ കാർത്തികപ്പൂ പോലാണേ എന്നോമൽക്കിളിയുടെ ചന്തം നാണം കൊള്ളും നേരത്ത് പാല പൂത്ത ചേലാണേ ഏഴിലം കാട്ടിലെ തേൻ പോലാണേ ആരോമൽ പ്രിയനുടെ ഭാവം സ്വപ്നം കാണും നേരത്ത് ദേവഗീതി പാട്ടാണേ പാദസരം ചാർത്തുകയായ് പാദസരം ചാർത്തുകയായ് താരും തളിരും ചൂടുമ്പോൾ ആർത്തിരമ്പും സംഗമമേളം കേൾക്കുന്നൂ (പാൽച്ചിരിയാൽ.......) ഗോപുരവെള്ളരിപ്രാവുകളായി ഈ രാഗലഹരിയിൽ നമ്മൾ ഉള്ളിൻ യമുനാതീരത്തു രാധയായ് മാറാം ഞാൻ പൂമ്പൊടി കാവടിയാടും നാളിൽ ആമോ ദകളഭം ചാർത്തി മണ്ണിൻ വിണ്ണിൻ സായൂജ്യം മേനിയാകെ നൽകാമോ ദേവപദം പൂകുകയായ് ദേവപദം പൂകുകയായ് മനസ്സും മനസ്സും ചേരുമ്പോൾ ആറ്റു നോറ്റ മംഗളമേളം കേൾക്കുന്നൂ (പാൽച്ചിരിയാൽ....... |