ബൂഡേ ഭി തേരേ (മാനത്തെ മണ്‍ചെരാതില്‍) (ദൈവത്തിന്റെ മകന്‍ )
This page was generated on June 20, 2024, 9:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവിദ്യാസാഗര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2024 13:12:41.

ബൂഢേ ഭി തേരേ ഹുസ്ന് പേ
ഹോത്തേ ഹൈ ഫിദാ ഹം ദം....

മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം ...
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം
ഹൃദയം സ്വപ്നസാഗരം...ആ...ആ.....
നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം .....പൂ വിരിയും നേരം .....
പൂ വിരിയും നേരം .....

ആലോലമാ ദാവണി
അനുരാഗ ശലഭമായി (ആലോലമാ)
നിന്‍ പ്രേമ കാവ്യമെഴുതാന്‍
പൊന്‍ തൂവലൊന്നു തരുമോ (നിന്‍ പ്രേമ)
ഇതള്‍ മൂടും ഇളം താമരയില്‍
തേന്‍ തുളുമ്പുമഴകേ (ഇതള്‍ )
എന്നീരടിയില്‍ ചിറകണിഞ്ഞു
നിന്നതെന്തിനായ് നീ....
ഇനിയും നിന്നതെന്തിനായ് നീ
(മാനത്തെ )...ആ ...ആ ..

പാലൂറുമെന്‍ ബാസുരി മധുഗീതമാരി പൊഴിയൂ...
പാലൂറുമെന്‍ ബാസുരി മധുഗീതമാരി പൊഴിയൂ....
എന്നോമലാൾക്കുറങ്ങാൻ നിന്നോർമ്മകൊണ്ടു പൊതിയൂ...
എന്നോമലാൾക്കുറങ്ങാൻ നിന്നോർമ്മകൊണ്ടു പൊതിയൂ......
ഇനി ഈ വഴിയേ പോകുമിളം കാറ്റിനോടു പറയൂ
ഇനി ഈ വഴിയേ പോകുമിളം കാറ്റിനോടു പറയൂ...
ഒരു പാരിജാത കുടിലിലവളെ ഓമനിക്കുവാനായ്
തഴുകി ഓമനിക്കുവാനായ്.....
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം...
ഹൃദയം സ്വപ്നസാഗരം...ആ...ആ.....
നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം .....പൂ വിരിയും നേരം .....
പൂ വിരിയും നേരം .....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts