വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര ,വിജയ് യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Mammooty ,കൊച്ചിൻ ഹനീഫ ,കലാഭവൻ മണി ,ആതിര |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:04.
തളിയൂര്‍ ഭഗവതിയ്ക്ക് താലപ്പൊലിയിന്നല്ലേ കനിവുള്ളോരമ്മയ്ക്ക് തിരുനാളും വന്നല്ലോ കരളകമലിയണ് കനവുകളുണരണ് നിറകതിരൊഴുകണ് മാനത്ത് രസമധു വഴിയണ കളിചിരികളുമായ് കതിരൊളി ചിതറണ മൊഴിമഴ തഴുകി കനിവോടെ വരമേകാന്‍ അരികില്‍ നീ വരൂ ദേവീ തിരുമുന്നില്‍ തിറയാട്ടം - ഉണരൂ വരമെല്ലാം തന്നരുളൂ ദേവീ (തളിയൂര്‍) ചാഞ്ചാടും മോഹത്തിന് തേന്‍ ചോരും പൂക്കളുമായ് പാദസരം കഥ പാടി അംഗനമാര്‍ നടമാടി കരളകമലിയണ് കനവുകളുണരണ് നിറകതിരൊഴുകണ് മാനത്ത് രസമധു വഴിയണ കളിചിരികളുമായ് കതിരൊളി ചിതറണ മൊഴിമഴ തഴുകി (തളിയൂര്‍) അടിമലര്‍ പണിയാം ദേവീ നിന് തിരുമെയ്ദര്ശനമേകൂ നീ അതിന്നു വത്സാ ഇനിയും നീ തപസ്സിരുന്നേ മതിയാകൂ - വത്സാ (തളിയൂര്‍) |